
കോട്ടയം : ഡിസംബർ 4,5 തീയതികളിൽ കോട്ടയത്തു നടക്കുന്ന ആർ.എസ്.പി ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായുള്ള സ്വാഗതസംഘം യോഗം ചേർന്നു. ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എ.എ.അസീസ് ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി ജില്ലാ സെക്രട്ടറി ടി.സി. അരുൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുണ്ടക്കയം സോമൻ, ടിംസ് തോമസ്, പി കെ റസാഖ്, സിജു കൈതമറ്റം എന്നിവർ സംസാരിച്ചു. ടി.സി.അരുൺ ചെയർമാനും, സ്റ്റീഫൻ ജേക്കബ് കൺവീനർ ആയിട്ടുള്ള 51 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |