SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

ക്ലൈമറ്റ് കണക്ട് ശില്പശാല

climate

കോട്ടയം : സമഗ്ര ശിക്ഷാ കേരളം, യുനിസെഫ്, കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ക്ലൈമറ്റ് കണക്ട് സംസ്ഥാനതല ശില്പശാല ഇന്ന് മുതൽ 12 വരെ കോട്ടയം കാസ മറിയ റിട്രീറ്റ് സെന്ററിൽ നടക്കും. ഇന്ന് രാവിലെ 10.30 ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നാട്ടകം സുരേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യാതിഥിയാകും. കാലാവസ്ഥാ വ്യതിയാനങ്ങളെയും ദുരന്തസാദ്ധ്യതകളെയും അതിജീവിക്കാൻ ശേഷിയുള്ള ആസൂത്രണം കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാലാവസ്ഥാ പ്രശ്‌നങ്ങളെ നേരിടാൻ വിദ്യാലയങ്ങളെ സജ്ജമാക്കുന്നതിനുള്ള സംസ്ഥാനതല പ്രവർത്തന മാർഗരേഖകൾക്ക് ശിൽപശാലയിൽ അന്തിമരൂപം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL