SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

കോടിമത രണ്ടാം പാലം ഉദ്ഘാടനം ഇന്ന് , അന്ന് നോക്കുകുത്തി,​ ഇന്ന് തിലകക്കുറി

palam

കോട്ടയം : ഒടുവിൽ വർഷങ്ങളായുള്ള കാത്തിരിപ്പ് സഫലമാകുന്നു. നഗരവികസനത്തിന് പൊൻതൂവലാകുന്ന കോടിമത രണ്ടാംപാലത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി പി.കെ. ബഷീർ നിർവഹിക്കും. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭാദ്ധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, വൈസ് ചെയർപേഴ്‌സൺ ഷീബ പുന്നൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈനി വർഗീസ്, പി.സി. ബെഞ്ചമിൻ, നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷരായ സനൽ കാണക്കാലിൽ, എസ്. ഗോപൻ, കെ.കെ. പ്രസാദ്, സാലി മാത്യു, ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗങ്ങളായ ലീന ജയചന്ദ്രൻ, രഞ്ജിമോൻ, ടി.എൻ. ഹരികുമാർ, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം ദക്ഷിണമേഖല സൂപ്രണ്ടിംഗ് എൻജിനിയർ ഐ. റംലാബീവി, എക്‌സിക്യുട്ടീവ് എൻജിനിയർ സി.ജി. റാണി വിജയലക്ഷ്മി, കോട്ടയം തഹസിൽദാർ സിറിൽ സഞ്ജു ജോർജ് എന്നിവർ പ്രസംഗിക്കും.

കുരുക്ക് അഴിയും, യാത്രികർ തളരില്ല

ദേശീയപാത 183ൽ കൊടൂരാറിന് കുറുകേയുള്ള പഴയ കോടിമതപ്പാലത്തിന് സമാന്തരമായി പുതിയ പാലം തുറക്കുന്നതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. 128 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലം 15.49 കോടി രൂപ ചെലവിട്ടാണ് നിർമ്മിച്ചത്. ഇരുവശങ്ങളിലുമായി 237.2 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും, 65 മീറ്റർ നീളത്തിൽ സർവീസ് റോഡുമുണ്ട്. റോഡ് സുരക്ഷാസംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

കോടിമത ഭാഗത്തെ തിരക്ക് ഒഴിവാകും
പത്രാധിപർ സ്‌ക്വയറിന് കൂടുതൽ ശ്രദ്ധ
മാർക്കറ്റിലേയ്ക്ക് വാഹനങ്ങൾക്ക് വേഗം പ്രവേശിക്കാം

''അനുബന്ധ റോഡുകളുടെ യോജിപ്പിലടക്കം ചില ജോലികൾ കൂടി പൂർത്തിയാക്കാനുണ്ട്. റോഡുകളിലെ അപാകതകൾ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. പത്രാധിപരുടെ പ്രതിമയ്ക്ക് തടസമുണ്ടാകാത്ത വിധത്തിൽ ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കണം. വലത്തോട്ടും ഇടത്തോട്ടും വാഹനങ്ങൾ തിരിയുമ്പോഴുണ്ടാകാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡിന്റെ ഇരുവശങ്ങളിലും സ്വതന്ത്രമായി തിരിയാനുള്ള സൗകര്യം ഒരുക്കും. ഇത് പാലത്തിന് ശേഷമുള്ള ഭാഗത്താണോ കോടിമത ഭാഗത്താണോ വേണ്ടതെന്ന് പരിശോധിക്കും.

-തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്പീക്കർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL