
കോട്ടയം : അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂർ ചൈതന്യ ഓഡറ്റോറിയത്തിൽ നടന്നു. മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ആർ രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജി ഗോപകുമാർ പ്രതിനിധി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എൻ ജോസ്മോൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സുരേഷ് ബാബു, ട്രഷറർ പി.ജി ഗിരീഷ്, വൈസ് പ്രസിഡന്റ് ഷിഫാസ് എം.ഇസ്മയിൽ, ജോയിന്റ് സെക്രട്ടറി കെ.എൻ സതീശൻ, ആർ.രാജേഷ്, ഷാജഹാൻ സിയാദ്, ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |