
ഉദയനാപുരം : ഉദയനാപുരം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 100 കന്നുകാലി കർഷകർക്ക് മിനറൽ മിക്‌സഡ് പൗഡറും വിരമരുന്നും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജു പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ഒരു ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ചെറുകിട കർഷകർക്കും ഫാം നടത്തുന്നവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ക്ഷീരകർഷകരെ കൂടുതലായി ഈ മേഖലയിലേക്ക് അടുപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വെറ്ററിനറി മെഡിക്കൽ ഓഫീസർ ധന്യ എസ്.രാജൻ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ സാബു മാളിയേക്കൽ, മിനി മനയ്ക്കപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |