SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

നഗരത്തിൽ തെരുവ് നായ ഷെൽട്ടറുകൾ ഉടൻ

കൊല്ലം: നഗരത്തിലെ തെരുവ് നായ ആക്രമണം തടയാൻ ഡോഗ് ഷെൽട്ടറുകൾ നിർമ്മിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്ന് മേയർ എ.കെ. ഹഫീസ് കൗൺസിൽ യൗഗത്തിൽ പറഞ്ഞു. വിവിധ ഡിവിഷനുകളിൽ ഉചിതമായ സ്ഥലം കണ്ടെത്തി നൽകാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാ കൗൺസിലർമാരും മുൻകൈയെടുക്കണമെന്നും മേയർ ആവശ്യപ്പെട്ടു.

ഡോഗ് ഷെൽട്ടർ നിർമ്മാണ പദ്ധതിക്ക് വൈകാതെ സാങ്കേതികാനുമതി ലഭിക്കും. തുടർന്ന് ടെണ്ടർ ക്ഷണിക്കും. ഷെൽട്ടറുകൾ നിർമ്മിക്കുന്നതിനെ ചില കൗൺസിലർമാർ എതിർക്കുന്നത് പദ്ധതി നടത്തിപ്പിന് തടസമാകുന്നുണ്ടെന്നും എല്ലാവരും സഹകരിക്കണമെന്നും മേയർ അഭ്യർത്ഥിച്ചു.

കൊല്ലം കോർപ്പറേഷനിൽ വാഹനങ്ങളുടെ ഇന്ധന ഉപയോഗത്തിലും ചെലവിലും മുൻ ഭരണസമിതിയേക്കാൾ വലിയ കുറവുണ്ടായതായി മേയർ വ്യക്തമാക്കി. പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞുനിന്ന 2024 -2025 ൽ കാലയളവിൽ മുൻ ഭരണസമിതി 77 ലക്ഷം രൂപയും 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെ 61 ലക്ഷവുമാണ് ഇന്ധനത്തിനായി ചെലവഴിച്ചത്. എന്നാൽ, പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിന് ശേഷമുള്ള ഒരു വർഷത്തിനിടെ 32 ലക്ഷം രൂപ മാത്രമാണ് ന്ധനത്തിന് ചെലവായത്. 35 ലക്ഷത്തിലധികം രൂപയുടെ കുറവുണ്ടായി. പൊതുപണം അനാവശ്യമായി ധൂർത്തടിക്കുന്നത് തടയാൻ നടപടപടികൾ തുടരുമെന്നും മേയർ വ്യക്തമാക്കി.

കോർപ്പറേഷൻ വാർഡുകളിലെ അന്യാധീനപ്പെട്ടു കിടക്കുന്ന സ്വത്തുക്കളും മറ്റും കൃത്യമായി കണ്ടെത്തി രേഖപ്പെടുത്തി നൽകണമെന്ന് ഡെപ്യൂട്ടി മേയർ കരുമാലിൽ ഉദയാ സുകുമാരൻ പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ കുരുവിള ജോസഫ്, ലൈലാകുമാരി, എം. രാജശ്രീ, അഡ്വ.എം.എസ്. ഗോപകുമാർ, എ.സദക്കത്ത്,എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി നേതാവ് സി.ബാബു, ബി.ജെ.പി പാർലിമെന്ററി പാർട്ടി നേതാവ് ടി.ജി.ഗിരീഷ്, കൗൺസിലർമാരായ ബി. ശൈലജ, എ.കെ. അസൈൻ, ആർ.ഡെസ്റ്റിമോണ, എ.നിസാർ, എ.പ്രഭിൻകുമാർ, ബി.പ്രശാന്ത്, ആർ.മഹേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

 പാർക്കുകൾ തുറക്കും

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 4 കോടി രൂപ ചെലവഴിച്ച് എം.ജി പാർക്ക് നവീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ടി.കെ.എം പാർക്ക് നാളെ തുറക്കും. ടി.എം. വർഗീസ് പാർക്കിനും ഓഡിറ്റോറിയത്തിനുമായി പുതിയ പദ്ധതി തയ്യാറാക്കുമെന്നും മേയർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL