SignIn
Kerala Kaumudi Online
Sunday, 25 October 2026 4.20 AM IST

കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ മകനെ കാണാനില്ല; സൈക്കിൾ റെയിൽവേ സ്റ്റേഷന് സമീപം കണ്ടെത്തി

READ ENGLISH VERSION
cctv-visual
കുട്ടി സൈക്കിളിൽ പോകുന്ന സിസിടിവി ദൃശ്യം

കൊല്ലം: പട്ടത്താനത്ത് നിന്ന് ബംഗാൾ സ്വദേശിയായ 12 വയസുകാരനെ കാണാതായി. ബംഗാൾ കാൽചിനി ജില്ലയിൽ നിന്ന് പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ബിരേന്ദറിന്റെ മകൻ എബ്രഹാം ഒറയോണിനെയാണ് വ്യാഴാഴ്‌ച വൈകിട്ട് മുതൽ കാണാതായത്.

കൂലിപ്പണിക്കാരനായ ബിരേന്ദറിനൊപ്പം കൊല്ലത്തുണ്ടായിരുന്ന ഭാര്യയും നാല് വയസുള്ള മകളും അടുത്തിടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. കൊല്ലം നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന മകനെ ഇവർ കൊണ്ടുപോയിരുന്നില്ല. എബ്രഹാം ഇവരെക്കാണാൻ ട്രെയിൻ മാർഗം നാട്ടിലേക്ക് പോയതാകാമെന്നാണ് സംശയം. സ്‌കൂൾ വിട്ടുവന്ന കുട്ടി സൈക്കിളിൽ പുറത്തേക്ക് പോകുന്നത് വീടിന്റെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. വ്യാഴാഴ്‌ച രാത്രി പത്ത് മണിയോടെ കുട്ടിയുടെ സൈക്കിൾ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.

കുട്ടിയെ കാണാതായ ദിവസം രാത്രി ഏഴ് മണിക്ക് തന്നെ ബിരേന്ദർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌‌തത് പത്തരയോടെയാണ്. അപ്പോഴേക്കും കൊൽക്കത്തയിലേക്കുള്ള രണ്ട് ട്രെയിനുകൾ കൊല്ലം സ്റ്റേഷൻ വിട്ടുപോയിരുന്നു. ബിരേന്ദറിന്റെ സുഹൃത്തുക്കൾ വിവേക് എക്‌സ്‌പ്രസിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുട്ടി ഇതിനുമുമ്പുള്ള ഷാലിമാർ എക്‌സ്‌പ്രസിൽ കയറിയിട്ടുണ്ടാകാമെന്നാണ് സംശയം. ഈ ട്രെയിൻ ഇന്ന് ഉച്ചയ്‌ക്കാണ് കൊൽക്കത്തയിൽ എത്തുക.

കുട്ടിയുടെ കയ്യിൽ പണമോ മറ്റ് വസ്‌തുക്കളോ ഇല്ല. കറുത്ത നിറമുള്ള ഫ്രെയിമോടുകൂടിയ കണ്ണട ധരിച്ചിരുന്നു. നാലടി ഉയരവും ഇരുനിറവും മെലിഞ്ഞ ശരീരപ്രകൃതിയുമുള്ള എബ്രഹാമിന്റെ ഇടതുകയ്യിൽ ആറ് വിരലുകളുണ്ട്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെയോ ആർപിഎഫിനെയോ വിവരം അറിയിക്കണം. 0474 2742072 (കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ).

English Summary

A 12-year-old boy, Abraham Orion, has been missing from Pattathanam in Kollam since Thursday evening. Police suspect he may have travelled to his native place in West Bengal by train to meet his mother and sister. His bicycle was found near the railway station. Anyone with information is requested to contact Kollam East Police at 0474 2742072.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM MISSING BOY, 12 YEAR OLD BOY MISSING KERALA, ABRAHAM ORION MISSING, PATTATHANAM MISSING CHILD, KOLLAM EAST POLICE MISSING CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA