കൊല്ലം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പ്ളസ് ടു വിദ്യാർത്ഥി മരിച്ചു. കൊല്ലം കുളത്തൂപ്പുഴയിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. കുളത്തൂപ്പുഴ കല്ലുവെട്ടാൻകുഴി ചരുവിള പുത്തൻവീട്ടിൽ ആകാശ് (17) ആണ് മരിച്ചത്.
വീട്ടിൽ നിന്ന് ചായ കുടിക്കാനായി ഇറങ്ങിയതായിരുന്നു ആകാശ്. കുളത്തൂപ്പുഴ സാംനഗർ റോഡിൽ നിന്ന് അഞ്ചൽ റോഡിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലിടിക്കുകയും തൊട്ടടുത്ത വീടിന്റെ മതിലിൽ ഇടിച്ച് മറിയുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കല്ലുവെട്ടാൻകുഴി ഹയർസെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിയാണ് ആകാശ്. തിരുവനന്തപുരം സ്വദേശിയായ ആകാശ് കുളത്തൂപ്പുഴയിലെ ബന്ധുവീട്ടിൽ നിന്ന് പഠിക്കുകയായിരുന്നു.
A 17-year-old Plus Two student, Akash, died after his motorcycle lost control and crashed in Kulathupuzha, Kollam, around 11 pm on Monday. The bike hit an electricity pole and a nearby house wall. Despite being rushed to Thiruvananthapuram Medical College Hospital, he succumbed to his injuries. Akash was studying at Kalluvettankuzhi Higher Secondary School and staying with relatives.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |