കൊല്ലം: സഹകരണ മേഖലയെ നശിപ്പിക്കുന്ന കാര്യത്തിൽ മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികളാണെന്ന് എം. എം. നസീർ എം.എൽ.എ. പറഞ്ഞു. ഭരണം മാറിയെന്നത് സി.പി.എം ഇപ്പോഴും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ജനാധിപത്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച സഹകാരികളുടെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ ജനാധിപത്യ വേദി ചെയർമാൻ വാളത്തുങ്കൽ രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ചാർളി കോലോത്ത്, കെ.സി. രാജൻ, സൂരജ് രവി, അഡ്വ. ജെർമിയാസ്, അഡ്വ. കെ.ബേബിസൺ, എൽ.കെ. ശ്രീദേവി, നെടുങ്ങോലം രഘു, ജോർജ് ഡി.കാട്ടിൽ, കെ.ആർ.വി. സഹജൻ, ജീവനക്കാരുടെ സംഘടനകളുടെ പ്രതിനിധികളായ ഓമനക്കുട്ടൻ, രഘു പാണ്ഡവപുരം, ചിതറ മുരളി, കൊല്ലായി സുരേഷ്, അഡ്വ. യൂസുഫ് കുഞ്ഞ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |