SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

ആശ്രാമം ഇ.എസ്.ഐയിൽ പി.ജി സ്വപ്നത്തിന് തിരിച്ചടി

hos

കൊല്ലം: പി.ജി കോഴ്സുകൾ ആരംഭിക്കാനുള്ള ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നീക്കത്തിന് തിരിച്ചടി. പി.ജി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആവശ്യമായ അദ്ധ്യാപന പരിചയമുള്ള പ്രൊഫസർമാരും അസോസിയേറ്റ് പ്രൊഫസർമാരും ആശുപത്രിയിലില്ലെന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ സംഘത്തിന്റെ പരിശോധന റിപ്പോർട്ട്.

ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലെ പത്ത് വിഭാഗങ്ങളിൽ പി.ജി കോഴ്സ് ആരംഭിക്കാനായിരുന്നു ആലോചന. അതിന് എൻ.എം.സിക്ക് അപേക്ഷ നൽകാനായി ഇ.എസ്.ഐ ഡയറക്ടർ ജനറൽ സംസ്ഥാന ആരോഗ്യ വകുപ്പിനോട് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യ വകുപ്പ് പാരിപ്പള്ളി മെ‌ഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ദ്ധ സംഘത്തെ പരിശോധനയ്ക്ക് അയച്ചത്.

നാഷണൽ മെഡിക്കൽ കമ്മിഷന്റെയും കേരള ആരോഗ്യ സർവകലാശാലയുടെയും നിബന്ധനകൾ പ്രകാരം പി.ജി കോഴ്സ് ആരംഭിക്കാൻ പ്രൊഫസർമാരോ അദ്ധ്യാപന പരിചയവും പബ്ലിക്കേഷനുമുള്ള അസോസിയേറ്റ് പ്രൊഫസർമാരോ വേണം. അടിസ്ഥാന സൗകര്യങ്ങളിലെ കുറവും പരിശോധന സംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അദ്ധ്യാപന പരിചയം ഉള്ളവരില്ലെന്ന് റിപ്പോർട്ട്
 ഇ.എസ്.ഐ കോർപ്പറേഷന്റെ മെഡിക്കൽ കോളേജുകളിൽ നിന്ന് അദ്ധ്യാപന പരിചയമുള്ളവരെ അവിടുത്തെ കോഴ്സുകളെ ബാധിക്കാത്ത തരത്തിൽ ഇവിടേക്ക് മാറ്റി നിയമിച്ചാൽ പ്രശ്നം പരിഹരിക്കാം

 അല്ലെങ്കിൽ മെഡിക്കൽ കോളേജ് ആകുന്നത് വരെ കാത്തിരിക്കണം

 മെഡിക്കൽ കോളേജ് ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു

 മെഡിക്കൽ കോളേജ് വരുന്നതോടെ നിലവിലുള്ള പ്രൊഫസർമാർക്കും അസോസിയേറ്റ് പ്രൊഫസർമാക്കും അദ്ധ്യാപന പരിചയമാകും

 നിലവിൽ ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിൽ അനസ്തേഷ്യ, ഫാമിലി മെഡിസിൻ എന്നിവയിൽ നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസിന്റെ പി.ജി കോഴ്സുണ്ട്

പി.ജി വന്നാൽ

 ക്ലിനിക്കൽ പ്രാക്ടീസ് ആശ്രാമം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ
 കൂടുതൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും
 കോഴ്സ് പൂർത്തിയായ ശേഷം ബോണ്ട് അടിസ്ഥാനത്തിലുള്ള സേവനം
 ആശുപത്രിയിലെ എല്ലാ ചികിത്സാ വിഭാഗങ്ങളും ശക്തമാകും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL