SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

കുരുമുളകിനെയും കൈവിട്ട് കർഷകർ

rt

തഴവ: വിള ലഭ്യത ഗണ്യമായി കുറഞ്ഞതോടെ ജില്ലയിലെ കുരുമുളക് തോട്ടങ്ങൾ വിവിധ ഇടവിള കൃഷികൾക്ക് വഴിമാറുന്നു. ഇതോടെ മേഖലയെ പ്രധാന വരുമാന മാർഗമാക്കിയിരുന്ന തോട്ടം ഉടമകളായ നിരവധി കർഷകർ കടം കയറി കുരുമുളകിനെ കൈവിടുകയാണ്.

ജില്ലയിൽ ആയൂർ, ഇടമുളയ്ക്കൽ, പട്ടാഴി, കടയ്ക്കൽ, ചിതറ, പത്തനാപുരം, ശൂരനാട്, പുനലൂർ എന്നിവിടങ്ങളിൽ കുരുമുളക് ചെടികൾ സമൃദ്ധമായി വളരുന്നതിന് അനുയോജ്യമായ സാഹചര്യമാണ് ഉണ്ടായിരുന്നത്. നിരവധി കർഷകർ വ്യാവസായിക അടിസ്ഥാനത്തിലാണ് കുരുമുളക് കൃഷി നടത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ 20 വർഷത്തിനിടയിൽ വിവിധ തരം കീടരോഗങ്ങൾ കുരുമുളക് ചെടിയെ ബാധിച്ചതോടെ വിള ലഭ്യത കുറഞ്ഞു.

വണ്ടുകളുടെ ആക്രമണം, തണ്ടുചീയൽ, വേര് ചീയൽ തുടങ്ങിയ രോഗങ്ങൾ ബാധിച്ച് ചെടികൾ കൂട്ടത്തോടെ നശിച്ചതോടെ കഷകർ കൃഷിയിൽ നിന്ന് പിൻമാറിത്തുടങ്ങി. സാഹചര്യങ്ങളെ പ്രതിരോധിക്കാൻ കഴിയാതിരുന്നതും തിരിച്ചടിയായി.

ആഴത്തിലുള്ള മണ്ണെടുപ്പ് മൂലം നീർവാർച്ച സുഗമമല്ലാതാക്കിയതോടെ പല പ്രദേശങ്ങളും കുരുമുളക് കൃഷിക്ക് അനുയോജ്യമല്ലാതാക്കി. ഇതോടെയാണ് കർഷകർ മറ്റ് ഇടവിളകളിലേയ്ക്ക് മാറിത്തുടങ്ങിയത്.

കഷ്ടപ്പെടുത്തി കാലാവസ്ഥ

 കാലാവസ്ഥാ വ്യതിയാനമാണ് കുരുമുളക് കൃഷിയെ നാശത്തിലേക്ക് നയിക്കുന്നത്

 കാലം തെറ്റി തുടർച്ചയായി പെയ്യുന്ന മഴയിൽ വേര് ചീഞ്ഞ് ചെടികൾ വാടി നശിക്കുന്നു

 പരിധിയിൽ കവിഞ്ഞ പകൽ ചൂടിനെ അതിജീവിക്കാൻ കഴിയുന്നില്ല

 ഖനന മേഖലകളിൽ അന്തരീക്ഷത്തിലെ പൊടിയുടെ അളവ് കൂടുതലായി

 ഇതിനാൽ സ്വാഭാവിക പരാഗണം നഷ്ടപ്പെട്ട് വിളവില്ലാതെ പോകുന്നു

 അനിയന്ത്രിത മണ്ണെടുപ്പ് മൂലം നീർവാ‌‌ർച്ച ഇല്ലാതായതും തിരിച്ചടി

കൃഷി വകുപ്പ് വികസിപ്പിച്ചെടുത്ത ഇരുപതോളം ഇനം കുരുമുളകുകളാണ് പ്രചാരത്തിലുള്ളത്. എന്നാൽ കരിമുണ്ട, കുതിരവാലി, നീലമുണ്ട തുടങ്ങി പാരമ്പര്യ ഇനങ്ങളെയാണ് കൂടുതലായി ആശ്രയിച്ചിരുന്നത്. ഇവയും നാശത്തിന്റെ വക്കിലാണ്.

കർഷകർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL