
കുണ്ടറ: പെട്രോളിൽ അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ കലർത്തുന്ന എണ്ണ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം അഭിനന്ദനാർഹമാണെന്ന് സംസ്ഥാന ഉപഭോക്തൃ സമിതി ജില്ലാ കമ്മിറ്റി.
മത്സ്യത്തിന്റെ ഗുണനിലവാരം, അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത, ഗ്യാസ് വിതരണ ഏജൻസികൾ, തൂക്കത്തിലെ വെട്ടിപ്പ് എന്നിവയിൽ നടപടി സ്വീകരിക്കണമെന്ന പ്രമേയവും ജില്ലാ കമ്മിറ്റി പാസാക്കി. സംസ്ഥാന ട്രഷറർ എ.ജമാലുദ്ദീൻ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെ.എം.അസ്ലം അദ്ധ്യക്ഷനായി. എ.എ.ലത്തീഫ് മാമൂട്, അബ്ദുൽ റഷീദ്, പി.ആർ.ബിജു, ഉപേന്ദ്രൻ, രാമചന്ദ്രൻ പിള്ള, വി.മോഹനൻ, അഡ്വ. എം.നസീർ കാക്കാന്റയ്യം, കെ.എസ്.ഷിബു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |