
അഞ്ചൽ: പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ഏറം ചരിവിള പുത്തൻ വീട്ടിൽ നിസാറാണ് (44) അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പ് ഒളിവിൽ പോയ പ്രതിയെ മഞ്ചേശ്വരത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചൽ എസ്.ഐ മോനിഷ്, എ.എസ്.ഐ വിനോദ് കുമാർ, സി.പി.ഒമാരായ അമൽ, വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിസാർ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |