SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

മലയാള ഭാഷാനയം നടപ്പാക്കണം

mala

കരുനാഗപ്പള്ളി: നിയമസഭ പാസാക്കിയ മലയാള ഭാഷാനയം ചട്ടങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് മലയാള ഐക്യവേദി കരുനാഗപ്പള്ളി മണ്ഡലം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് തൊടിയൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സോഹൻ ലാൽ അദ്ധ്യക്ഷനായി. പ്ലാക്കാട് ശ്രീകുമാർ, ഡോ.കൃഷ്ണകുമാർ, ഷിഹാബ്.എസ് പൈനുംമൂട്, വി.വിനയൻ പ്രൊഫ.അരുൺ, ടി.ലാൽജി, എം.പ്രകാശ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ.കൃഷ്ണകുമാർ (പ്രസിഡന്റ്) ആശ്വതി അജി, എസ്.അജിത്ത്കുമാർ (വൈസ് പ്രസിഡന്റ്), എസ്.സോഹൻലാൽ (സെക്രട്ടറി), ഫാത്തിമ താജുദീൻ, എ.അനീസ (ജോ. സെക്രട്ടറി), ഷിഹാബ്.എസ്.പൈനുംമൂട് (കൺവീനർ) ബി.അനിൽ കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL