
കൊല്ലം: കേരളത്തിലെ പട്ടികജാതി - വർഗ പ്രമോട്ടർമാരുടെയും ക്ലാർക്കുമാരുടെയും ശമ്പളം വർദ്ധിപ്പിക്കണമെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി ആവശ്യപ്പെട്ടു. പ്രമോട്ടർമാർക്ക് 20,000 രൂപയും ക്ലാർക്കുമാർക്ക് 25,000 രൂപയും ഹോണറേറിയം നൽകാനുള്ള നടപടി സർക്കാർ സ്വീകരിക്കണം. ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ചരിത്രവിപ്ലവം സ്മൃതി സംഗമം' സ്വാഗതസംഘ രൂപീകരണ യോഗം ഡി.സി.സിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസംബർ 26 ന് പീരങ്കി മൈതാനിയിൽ നടക്കുന്ന കല്ലുമാല സമരത്തിന്റെ പുനരാവിഷ്കാരം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ അദ്ധ്യക്ഷനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |