SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

നി​ശ്ചി​ത അ​ള​വി​ലും കൂ​ടു​ത​ൽ എ​ഥ​നോ​ൾ പ​മ്പുക​ളി​ൽ നി​ന്നും സാ​മ്പിൾ ശേഖരിച്ച് സിവിൽ സപ്ലൈസ്

petrol
വാരത്തെ ഐ.ഒ.സിയുടെ പെട്രോൾ പമ്പിൽ ജില്ലാ സപ്ലൈ ഓഫീസർ എം. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പരിശോധന നടത്തി സാമ്പിളുകൾ ശേഖരിക്കുന്നു

ക​ണ്ണൂ​ർ: ഇ-20 ​പെ​ട്രോ​ളി​ൽ എ​ഥ​നോ​ൾ നി​ശ്ചി​ത അ​ള​വി​ലും കൂ​ടു​ത​ൽ ചേ​ർ​ക്കു​ന്ന​താ​യു​ള്ള ആ​ക്ഷേ​പ​ത്തെ തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ പെട്രോൾ പ​മ്പുക​ളി​ൽ നി​ന്നും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ സാ​മ്പിൾ ശേ​ഖ​രി​ച്ചു. കണ്ണോത്തുംചാലിലെ ബി.പി.സി.എലിന്റെ പമ്പ്, വാരത്തെ ഐ.ഒ.സിയുടെ പമ്പ് എന്നിവിടങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്

പെ​ട്രോ​ൾ ഉ​ത്​പ​ന്ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​ള​വി​ൽ എ​ഥ​നോ​ൾ ക​ല​ർ​ത്തു​ന്ന​ത് കാ​ര​ണം വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​താ​യി വ്യാ​പ​ക​ പ​രാ​തി​ ഉയർന്നതിനെ തു​ട​ർ​ന്ന് സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബാ​ണ് പൊ​തു​വിത​ര​ണ ഉ​പ​ഭോ​ക്തൃ​കാ​ര്യ ക​മ്മി​ഷ​നോ​ട് പ​രി​ശോ​ധ​ന​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

സം​സ്ഥാ​ന​ത്ത് തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. ഇവ വിശകലനത്തിനായി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് അംഗീകൃത ലാബിലേക്ക് അയയ്ക്കും.

ക​ണ്ണൂ​രി​ൽ ജി​ല്ലാ സ​പ്ലൈ​സ് ഓ​ഫീ​സ​ർ എം.​ സു​നി​ൽ​കു​മാ​ർ, ബി​.പി​.സി.എ​ൽ ഏ​രി​യ മാ​നേ​ജ​ർ ​ശ​ര​ൺ​ജി​ത്ത്, ഡീ​ല​ർ എസ്. അ​മ​രി​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സാ​മ്പിളുക​ൾ ശേ​ഖ​രി​ച്ചത്. താലൂക്ക് സപ്ലൈ ഓഫീസർമാരായ രാജേന്ദ്ര പ്രസാദ്, എം.പി. സുനിൽകുമാർ, ജെ.എം. സ്മിത, വിപിൻ ലാൽ, പി.കെ.വിജേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റ് ഇന്ധന കമ്പനികളിലെ പമ്പുകളിലെ സാമ്പിളുകളും ശേഖരിച്ച് പരിശോധനക്കയക്കുമെന്ന് ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു.


6 കണ്ടെയ്നറുകളിൽ ഒരു ലിറ്റർ വീതം

ഓരോ പമ്പിൽ നിന്നും ഒരു ലിറ്റർ വീതമുള്ള ആറ് സാമ്പിളുകളാണ് പ്രത്യേക അലൂമിനിയം കണ്ടെയിനറുകളിൽ ശേഖരിച്ച ശേഷം പെട്ടിയിലാക്കി സീൽ ചെയ്തത്. ഇവയിൽ രണ്ടെണ്ണം പരിശോധനാ ലാബിലേക്കയച്ചു. രണ്ടെണ്ണം വീതം അതത് പെട്രോൾ പമ്പിലും ജില്ലാ സപ്ലൈ ഓഫീസിലും സൂക്ഷിക്കും. പ​രി​ശോ​ധ​ന​യി​ൽ നി​ശ്ചി​ത അ​ള​വി​ലും കൂ​ടു​ത​ൽ എ​ഥ​നോ​ൾ പെ​ട്രോ​ളി​ൽ ക​ല​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്റെ തീ​രു​മാ​നം. ഇ​ക്കാ​ര്യ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്റെയും ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തും. സംസ്ഥാന സർക്കാർ 2014ൽ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം, സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് കമ്മിഷണർക്കും താലൂക്ക് സപ്ലൈ ഓഫീസർമാർക്കും പരിശോധനകൾ നടത്താനും നിയമനടപടികൾ കൈകൊള്ളുന്നതിനും അധികാരമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, PETROL PUMB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL