പഴയങ്ങാടി: മാലിന്യമുക്ത മാടായിപ്പാറ എന്ന ലക്ഷ്യവുമായി മാടായിപാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൻ പ്രവർത്തക സ്‌ക്വാഡ് രൂപീകരണ കൺവൻഷൻ ചെയർമാൻ പി.വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാടായിപ്പാറ മാലിന്യം തള്ളാനുള്ള ഇടമല്ലെന്നും പിറന്നാൾ ആഘോഷങ്ങൾ തുടങ്ങിയവ ഇവിടെ നടത്തരുതെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. സെക്രട്ടറി കെ.സി ചന്ദ്രാംഗദൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജാഫർ പാലോട്ട്. വി.സി. ബാലകൃഷ്ണൻ. വി.പി. മുഹമ്മദലി, മടപ്പള്ളി പ്രദീപൻ, കെ.വി നന്ദനൻ, മുഹമൂദ് മാട്ടൂൽ, വി.വി സുരേഷ് നാരായണൻ, നീട്ടൂർ പ്രഭാകരൻ കടന്ന പള്ളി, പവിത്രൻ കുഞ്ഞിമംഗലം, ഇ. ബാലകൃഷ്ണൻ, രവീന്ദ്രൻ കല്ലാംവള്ളി എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി പ്രവർത്തകൻ എം. കുഞ്ഞികൃഷ്ണൻ ജനറൽ കൺവീനറായി പ്രവർത്തക സ്‌ക്വാഡ് രൂപീകരിച്ചു. സ്‌ക്വാഡിന്റെ പ്രവർത്തനം 15 വൈകുന്നേരം 4ന് പാറയിൽ ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |