പയ്യന്നൂർ: കെ.എസ്.എസ്.പി.എ പയ്യന്നൂർ ബ്ലോക്ക് സമ്മേളനം, പ്രസിഡന്റ് ഇ.കെ. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഫോക്‌ലോർ അക്കാഡമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി ഗംഗാധരൻ, കെ.വി ഭാസ്കരൻ, കെ. ജയരാജ്, ജില്ലാ സെക്രട്ടറി പി സുഖദേവൻ, ജോയിന്റ് സെക്രട്ടറി ടി.വി ഗിരിജ, എം.ഇ ദാമോദരൻ നമ്പൂതിരി, എൻ.വി രാഘവൻ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു. ടി. കുഞ്ഞികൃഷ്ണൻ, എ.വി തമ്പാൻ, സി.വി രാജഗോപാലൻ, മോഹനൻ പുറച്ചേരി, പി. ലളിത, കെ.കെ വസുമതി, കെ.വി ഗോപിനാഥൻ, കെ. ഗോവിന്ദൻനമ്പി, ജി.കെ ഗിരിജ, സി. കൃഷ്ണൻ, ശാരദ പെരിയാട്ട് പ്രസംഗിച്ചു. ഭാരവാഹികൾ: എം.ഇ. ദാമോദരൻ നമ്പൂതിരി (പ്രസിഡന്റ്) എൻ.വി. രാഘവൻ (സെക്രട്ടറി), യു.കെ. സുരേന്ദ്രൻ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |