തളിപ്പറമ്പ്: തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവം ഹരിതചട്ടങ്ങൾ പാലിച്ച് നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ മികച്ച ഹരിത കർമസേനയായ ആന്തൂർ നഗരസഭയുടെ ഹരിതകർമസേന തയ്യാറാക്കിയ ഓലക്കൊട്ടകൾ ഒരുക്കി.
മോറാഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന കലോത്സവത്തിന്റെ വിളംബര ഘോഷയാത്ര വേളയിൽ ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി. സതീദേവി ഹരിത കർമസേന അംഗങ്ങളിൽ നിന്ന് ഓലക്കൊട്ടകൾ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. കലോത്സവ വേദിയും പരിസരവും ശുചിത്വമുള്ളതാക്കി നിലനിർത്തുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഓലക്കൊട്ടകൾ ഉപയോഗിക്കുന്നത്. ഹരിതകർമ സേനയുടെ നേതൃത്വത്തിൽ ഒരുക്കിയ ഈ സംരംഭം പരിസ്ഥിതി സൗഹൃദ കലോത്സവം എന്ന ആശയത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ശുചിത്വവും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തിയുള്ള ഈ പ്രവർത്തനം കലോത്സവത്തിന് ഹരിതസന്ദേശം പകരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |