SignIn
Kerala Kaumudi Online
Friday, 05 June 2026 11.12 PM IST

വാഹന രൂപ മാറ്റം ചെറിയ തോതിൽ

READ ENGLISH VERSION
a

□റിപ്പോർട്ട് നൽകി ട്രാൻസ്പോർട്ട് കമ്മിഷണർ

തിരുവനന്തപുരം: വാഹനം അടിമുടി മോഡിഫിക്കേഷനൊന്നും പറ്റില്ല. ചെറിയ രീതിയിൽ 'പൊളി"യാക്കാമെന്നു മാത്രം. ടൂറിസ്റ്റ് വാഹനങ്ങളിൽ മാന്യമായ സ്റ്റിക്കറുകൾ പതിക്കാം. അകത്ത് പ്രകാശ സംവിധാനങ്ങളാകാം. ഡി.ജെ കേൾക്കാൻ ശബ്ദ സംവിധാനങ്ങളും അനുവദിക്കും.. തീ തുപ്പുന്ന കാറും ബൈക്കും നിരത്തിലിറക്കാനാവില്ല.

തിരഞ്ഞെടുപ്പ് കാലത്ത് യുവാക്കളുടെ താൽപര്യം പരിഗണിച്ച് വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞിരുന്നു.

എന്തൊക്കെ രൂപമാറ്റം അനുവദിക്കാമെന്ന റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച് നാഗരാജു സർക്കാരിന് സമ‌ർപ്പിച്ചു.സീറ്റ് കവറും, ഫ്‌ളോർമാറ്റും, സ്റ്റീയറിംഗ് വീൽ കവറും, ഉൾപ്പെടെ നിലവിൽ മൗനാനുവാദം നൽകിയിട്ടുള്ള 18 പതിവ് മോടിപിടിപ്പിക്കലുകൾ മാത്രമാണ് റിപ്പോർട്ടിലെ ശുപാർശയിലുള്ളത്. കേന്ദ്ര ഏജൻസികളുടെ അംഗീകാരത്തോടെയാണ് ഒരോ വാഹന മോഡലും നിരത്തിലിറങ്ങാൻ അനുമതി ലഭിക്കുന്നത്. വാഹന നിർമാതാവ് നിഷ്‌കർഷിച്ചിട്ടുള്ളതിൽ മാറ്റം വരുത്തുന്നത്

അനധികൃതമായി കണക്കാക്കും. .


ഇളവുകൾ :

1. സീറ്റ്കവർ
2. ഫ്‌ളോർമാറ്റ്
3. സ്റ്റിയറിംഗ് വീൽ കവർ
4. ക്രോം ഗാർനിഷ്
5. ഡോർ വൈസർ
6. മഡ്ഫ്ളാപ്പ്
7. ബോഡി സ്റ്റിക്കർ
8. ഇന്റീരിയൽ ആംബിയന്റ് ലൈറ്റിംഗ്
9. ഡാഷ്‌കാം
10. റിവേഴ്സ് ക്യാമറ
11. പാർക്കിംഗ് സെൻസർ
12. ജി.പി.എസ് ട്രാക്കർ
13. ആൻഡ്രോയിഡ് ഇൻഫോ ടെയിന്മെന്റ് സിസ്റ്റം
14. അധികം സ്പീക്കറുകൾ
15. ടയർ പ്രഷർ മോണിറ്റർ
16. വാഹനം വലിച്ചുകൊണ്ടുപോകുന്നതിള്ള ഹൂക്കുകൾ
17. ലഗേജ് ക്യാരിയർ
18. 50 ശതമാനം സുതാര്യമായ സൺഫിലിം

പൂക്കി ചിരി

മുഖ്യമന്ത്രിയായ ശേഷം വി.ഡി. സതീശൻ നടത്തിയ വാർത്താസമ്മേളനത്തിൽ മോ‌ഡിഫിക്കേഷൻ സംബന്ധിച്ച ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രിയുടെ പൂക്കി ചിരി പിറന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VEHICLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA