SignIn
Kerala Kaumudi Online
Wednesday, 03 June 2026 9.28 AM IST

സല്‍മാന്‍ ഖാന്റെ വീഡിയോ ലീക്കായി; 'ഇത് എങ്ങനെ പുറത്തുപോയി' കട്ടക്കലിപ്പില്‍ ആരാധകര്‍ രംഗത്ത്‌

READ ENGLISH VERSION
salman-khan

സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുന്ന ബോളിവുഡ് താരം സൽമാൻ ഖാന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഏതാനും സെക്കൻഡുകൾ മാത്രമുള്ള ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ദിവസങ്ങളായുള്ള ഷൂട്ടിംഗ് തിരക്കുകളെ തുടർന്ന് കടുത്ത ക്ഷീണിതനായാണ് താരം ദൃശ്യങ്ങളിൽ കാണപ്പെടുന്നത്. ക്യാമറയിൽ റെക്കാർഡ് ചെയ്യപ്പെടുന്നുണ്ടെന്ന കാര്യം താരം അറിഞ്ഞിരുന്നില്ല എന്നുള്ളത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വീഡിയോ എവിടെനിന്നാണ് പകർത്തിയതെന്ന് വ്യക്തമല്ലെങ്കിലും, താരത്തിന്റെ അനുവാദമില്ലാതെ രഹസ്യമായാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്.


സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ആരാധകരിൽ നിന്നും ഉയരുന്നത്. ഒരു സെലിബ്രിറ്റിയാണെന്ന് കരുതി ഒരാളുടെ വ്യക്തിജീവിതത്തിലേക്ക് ഇങ്ങനെ കടന്നുകയറുന്നത് ശരിയല്ലെന്ന് ആരാധകർ ചൂണ്ടിക്കാണിച്ചു.


'വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുക എന്നത് ഒരാളുടെ അടിസ്ഥാന ആവശ്യമാണ്. അതിപ്പോ സൽമാൻ ഖാൻ ആയാലും. ഇതൊക്കെ എന്തിനാണ് ചർച്ചയാക്കുന്നത്? സെലിബ്രിറ്റിയാണെന്ന് കരുതി പട്ടിണി കിടക്കാൻ പറ്റുമോ?'- ഒരു ആരാധകൻ കുറിച്ചു. 'ദൈവത്തിനറിയാം ഈ വീഡിയോ ഒറിജിനൽ ആണോ വ്യാജനാണോ എന്ന്. ഇനി ഒറിജിനൽ ആണെങ്കിൽ തന്നെ, കാഴ്ച്ചക്കാരെ സൃഷ്ടിക്കാനുള്ള ലീക്ക് ചെയ്തയാളുടെ പ്രവൃത്തി വളരെ മോശം. ആളുകളുടെ സ്വകാര്യ ജീവിതം ഇങ്ങനെയല്ല സമൂഹമാദ്ധ്യമങ്ങളിൽ പ്രദർശിപ്പിക്കേണ്ടത്.'- മറ്റൊരു ആരാധകൻ പ്രതികരിച്ചു.

കടുത്ത സുരക്ഷാ ഭീഷണികൾ നേരിടുന്ന സൽമാനെപ്പോലൊരു താരത്തിന്റെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും ആരാധകർ ആശങ്കപ്പെടുന്നുണ്ട്. ആരാണ് വീഡിയോ പകർത്തിയതെന്നും ഇത് എങ്ങനെ പുറത്തുപോയി എന്നും അന്വേഷിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SALMANKHAN, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY