SignIn
Kerala Kaumudi Online
Thursday, 25 June 2026 12.50 AM IST

വിജയ് മുഖ്യമന്ത്രിയാകും,​ 120 എംഎൽഎമാരുടെ പിന്തുണക്കത്ത് ഗവർണർക്ക് കൈമാറി,​ സത്യപ്രതിജ്ഞ നാളെ

READ ENGLISH VERSION
vijay

ചെന്നൈ: തമിഴ്നാട്ടിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയാകും. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് 120 എം.എൽ.എമാരുടെ പിന്തുണക്കത്ത് വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി. ആദ്യ രണ്ട് കൂടിക്കാഴ്ചയിലും 118 എം.എൽ.എമാരുടെ പിന്തുണക്കത്ത് ഗവർണർ വിജ‌യിനോട് തേടിയിരുന്നു. ടി.വി.കെ- 108 കോൺഗ്രസ്-5,​ സി.പി.എം-2,​ സി.പി.ഐ-2,​ മുസ്ലിംലീഗ് -2,​ വി.സി.കെ -1 എന്നിങ്ങനെയാണ് എം.എൽ.എമാരുടെ പിന്തുണ. പിന്തുണക്കത്ത് കൈമാറിയതോടെ വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ഉടൻ ക്ഷണിച്ചേക്കും,​ അങ്ങനെയെങ്കിൽ നാളെ രാവിലെ 11 മണിക്ക് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നെഹ്റു സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ. ഗവർണറെ കണ്ടിറങ്ങിയ വിജയ് നന്ദി അറിയിക്കാനായി സി.പി.എം,​ സി.പി.ഐ,​ മുസ്ലിം ലീഗ്,​ വി.സി.കെ ഓഫീസുകൾ സന്ദർശിച്ചേക്കും.

തിരഞ്ഞെടുപ്പ് ഫലം വന്ന് നാല് നാൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് വിജയ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായത്. കോൺഗ്രസിന് പിന്നാലെ ഇടതുപാർട്ടികളുടെയും മുസ്ലിംലീഗിന്റെയും വി.സി.കെയുടെയും പിന്തുണ ഉറപ്പിക്കാനായതാണ് വിജയ്ത്ത് നേട്ടമായത്. ഇപാധികളില്ലാത്ത പിന്തുണയാണ് സി.പി.എമ്മും സി,​പി.ഐയും പ്രഖ്യാപിച്ചത്. മന്ത്രിസഭയിൽ ചേരില്ലെന്നും അവർ അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ വൻപരാജയം നേരിട്ട ബി.ജെ.പി ഗവർണറെ ഇറക്കി ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഇടതുപാർട്ടികൾ പിന്തുണ കത്ത് കൈമാറിയത്. അതേസമയം കോൺഗ്രസും ലീഗും മന്ത്രിസഭയിൽ ചേരുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, VIIAJY, TVK, TAMILNADU ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360