SignIn
Kerala Kaumudi Online
Monday, 22 June 2026 7.58 AM IST

വമ്പന്‍ സര്‍പ്രൈസ് പങ്കുവെച്ച് നീരജ് ചോപ്ര; ആശംസകളുമായി കായികലോകം

READ ENGLISH VERSION
neeraj-chopra

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജാവലിന്‍ ത്രോ സൂപ്പര്‍ താരവും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ നീരജ് ചോപ്ര വിവാഹിതനായി. താരം തന്നെയാണ് സമൂഹമാദ്ധ്യമങ്ങള്‍ വഴി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിവാഹ ചിത്രങ്ങളും താരം പങ്കുവെച്ചു. ഹിമാനി എന്നാണ് 27കാരനായ നീരജിന്റെ വധുവിന്റെ പേര്.

'ജീവിതത്തിന്റെ പുതിയൊരധ്യായം എന്റെ കുടുംബത്തോടൊപ്പം ആരംഭിച്ചു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന് ഒന്നിപ്പിച്ച എല്ലാവരുടേയും അനുഗ്രഹങ്ങള്‍ക്ക് നന്ദി. ഏറെ സന്തോഷത്തോടെ നീരജ്, ഹിമാനി.' - സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം നീരജ് ചോപ്ര കുറിച്ചു.

ഇന്‍സ്റ്റഗ്രാമും ഫെയ്സ്ബുക്കും എക്സും ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ അദ്ദേഹം തന്നെ വിവരം പങ്കുവെച്ചപ്പോഴാണ് ലോകം ഇക്കാര്യം അറിയുന്നത്. ആരാധകര്‍ക്ക് വലിയ സര്‍പ്രൈസാണ് നീരജിന്റെ വിവാഹവാര്‍ത്ത. മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ താരം പങ്കുവച്ചതിന് ശേഷമാണ് വിവാഹ വാര്‍ത്ത അറിഞ്ഞത്.

ആരാധകരും, കായിക താരങ്ങളും, രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ നിരവധിപേരാണ് നീരജിനും വധു ഹിമാനിക്കും ആശംസകളറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. 2020ലെ പാരീസ് ഒളിമ്പിക്‌സില്‍ നീരജ് ചോപ്ര ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയിരുന്നു. അത്‌ലറ്റിക്‌സില്‍ രാജ്യത്തിന് ലഭിക്കുന്ന ആദ്യത്തെ മെഡല്‍ നേട്ടമായിരുന്നു ഇത്.

കഴിഞ്ഞ വര്‍ഷം പാരീസില്‍ നടന്ന ഒളിമ്പിക്‌സില്‍ താരത്തിന് വെള്ളി മെഡല്‍ ലഭിച്ചിരുന്നു. പാകിസ്ഥാന്റെ അര്‍ഷാദ് നദീമിന് ആണ് പാരീസില്‍ ലോക റെക്കോഡ് നേട്ടത്തോടെ സ്വര്‍ണം ലഭിച്ചത്. ഇന്ത്യ - പാകിസ്ഥാന്‍ താരങ്ങള്‍ സ്വര്‍ണവും വെള്ളിയും നേടിയതിന് പിന്നാലെ ഇരുവരുടേയും അമ്മമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അന്ന് സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റുകയും വൈറലാകുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NEERAJ CHOPRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360