പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചു കയറി 18കാരിയെ പീഡിപ്പിച്ച യുവാവിനെ ഏനാത്ത് പൊലീസ് അറസ്റ്റുചെയ്തു.
മാവേലിക്കര തഴക്കര കല്ലുമല മറ്റക്കൽ വീട്ടിൽ വിവേക് ഗോപി (26) ആണ് പിടിയിലായത്. കഴിഞ്ഞ 7ന് രാവിലെ 11.30നാണ് സംഭവം. വെള്ളം ചോദിച്ച് വീട്ടിലെത്തിയ പ്രതി, വെള്ളമെടുക്കുന്നതിനായി വീടിനുള്ളിലേക്ക് പോയ പെൺകുട്ടിയുടെ പിന്നാലെ എത്തി ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തിയ ശേഷം വായ പൊത്തിപ്പിടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. മാവേലിക്കര, വർക്കല തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഏനാത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ രാഹുൽ ചന്ദ്രന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ ഷൈൻ, പ്രമോദ്, സി.പി.ഒമാരായ അനൂപ്, അമൽ, ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |