SignIn
Kerala Kaumudi Online
Friday, 30 October 2026 4.15 AM IST

പത്തനംതിട്ടയിൽ വെള്ളക്കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം: കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ്

READ ENGLISH VERSION
car
സിസിടിവി ദൃശ്യങ്ങളിലെ വെള്ളനിറത്തിലുള്ള കാർ

പത്തനംതിട്ട: വെള്ളക്കാറിലെത്തിയവർ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ അപ്രതീക്ഷിത ട്വിസ്റ്റ്. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതല്ലെന്നും കുട്ടികൾക്ക് ലിഫ്റ്റ് കൊടുക്കാനാണ് നോക്കിയതെന്നുമാണ് കാറിലുണ്ടായിരുന്ന യുവതി ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞത്. ജില്ലയിൽ പഴകുളത്തും കൊടുമണിലുമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതി ഉയർന്നത്. ഇത് വൻ വാർത്തയാവുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെയാണ് സംഭവിച്ചത് തുറന്നുപറഞ്ഞ് യുവതി എത്തിയത്.

കൊടുമണ്ണിലേത് ലിഫ്​റ്റ് കൊടുക്കാൻ ശ്രമിച്ചതാണെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പഴകുളത്തെ തട്ടിക്കൊണ്ടുപോകൽ പരാതിയിലെ ദുരൂഹത നീങ്ങിയത്. സംഭവിച്ചകാര്യങ്ങൾ അടൂർ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു. സംശയനിഴലിലായ കാറിൽ ഉണ്ടായിരുന്നവരെ കുട്ടിയുടെ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കാറിലുണ്ടായിരുന്നത് പ്രദേശവാസികളായ യുവതിയും ഭർത്താവുമാണെന്നാണ് പൊലീസ് പറയുന്നത്. .

'ഭർത്താവും ഞാനുമാണ് വണ്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. ആ വഴി പോകുന്നതിനിടയിൽ കുട്ടികളെ കണ്ടു. റോഡിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപ്പുറത്ത് എത്തിക്കാമെന്ന് കുട്ടികളോട് പറയുക മാത്രമാണ് ചെയ്തത്. ഇന്നലെ വൈകിട്ടാണ് ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടത്. വാർത്ത ഞങ്ങളെപ്പ​റ്റിയാണെന്ന് മനസിലായി. ഇതോടൊപ്പം രാവിലെ ഞങ്ങൾ സഞ്ചരിച്ച കാർ കണ്ടപ്പോൾ ഉറപ്പിച്ചു. ഉടൻ അടൂർ പൊലീസ് സ്​റ്റേഷനിലെത്തി കാര്യങ്ങൾ അവതരിപ്പിച്ചു. ഞങ്ങൾ സഞ്ചരിച്ചത് ബന്ധുവിന്റെ കാറായിരുന്നു..ഞങ്ങൾ ആ പ്രദേശത്ത് ഉള്ളവർ തന്നെയാണ്. കൈയിൽ പിടിച്ചു വലിച്ചുവെന്ന് പറഞ്ഞത് ശരിയല്ല'- യുവതി ചാനലിനോട് പറഞ്ഞു. കൊല്ലം ജില്ലയിലും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നതരത്തിൽ പരാതി ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.

English Summary

Allegations of attempted child abduction in Pathanamthitta took an unexpected turn as the woman in the suspicious white car stated she was merely offering children a lift. Police confirmed the occupants were local residents. The woman denied pulling the children, claiming she offered help due to muddy roads. A similar complaint in Kollam is under investigation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA KIDNAPPING CASE, WHITE CAR INCIDENT KERALA, പത്തനംതിട്ട തട്ടിക്കൊണ്ടുപോകൽ, WHITE CAR MYSTERY, PATHANAMTHITTA LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA