പത്തനംതിട്ട: നായയ്ക്ക് വിഷം നൽകി കൊന്നത് ചോദ്യം ചെയ്തതിന് യുവതിയെ വീടുകയറി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അറസ്റ്റ്. പൂഴിക്കാട് കുമ്പുകാട്ട് തെക്കേതിൽ വീട്ടിൽ ബിജു.എസ്(53) ആണ് പിടിയിലായത്. പന്തളം പൂഴിക്കാട് ദക്ഷിണാലയം വീട്ടിൽ സുബിത സഞ്ജിത്താണ് പരാതിക്കാരി. ഇവരുടെ വീട്ടിൽ വളർത്തിയിരുന്ന നായയെ പ്രതിയും സുഹൃത്തുക്കളും ചേർന്ന് വിഷം നൽകി കൊന്നതായാണ് ആരോപണം. ഇതേക്കുറിച്ച് പരാതിക്കാരിയുടെ സഹോദരൻ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് പിന്നീട് വീട്ടിലെത്തി അതിക്രമം നടത്താൻ കാരണമായത്. നവംബർ 7ന് രാത്രി 8.30നാണ് സംഭവം.
സ്റ്റേഷൻ ഹൗസ് ഓഫീസർ അബിൻ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ ആന്റണി, വിനീത്, അൻവർഷ, സി.പി.ഒ കൃഷ്ണലാൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |