കോന്നി: ആലപ്പുഴ അരൂർ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ തണ്ണിത്തോട് ഇലവുങ്കൽ ഉന്നതിയിൽ സ്ഥാപിക്കുന്ന സൗരോർജ വിളക്കുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ബാബു നിർവഹിച്ചു. ഫോറസ്റ്റ് ഓഫീസർ വിഎസ് രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ വിജേഷ് ആചാരി, അരൂർ റോട്ടറി ക്ലബ് പ്രസിഡന്റ് സിബി ബെർലിൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് അജയൻ, വനസംരക്ഷണസമിതി പ്രസിഡന്റ് രവി, സെക്രട്ടറി ഐശ്വര്യ, എസ്.ടി പ്രമോട്ടർ ശാന്തിനി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |