പത്തനംതിട്ട: ജില്ലാ കാരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ കരാട്ടെ ചാമ്പ്യൻഷിപ്പ് നടത്തി. അഡ്വ.സി.വി.ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ആന്റണി.കെ.എ അദ്ധ്യക്ഷത വഹിച്ചു. കേരള കാരത്തെ അസോസിയേഷൻ പ്രസിഡന്റ് സെൻസായി രഘുകുമാർ മുഖ്യാതിഥിയായി. സ്കൂൾ മാനേജർ സാമുവൽ ജോൺ, സെൻസായി ജാഫർ, വാർഡ് അംഗം ഐക്കര ഉണ്ണികൃഷ്ണൻ, ജില്ലാ സ്പോർട്സ് കൗൺസിൽ ഒബ്സർവർ രേവതി എസ്.നായർ, അസോസിയേഷൻ സെക്രട്ടറി എൻ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സബ്ജൂനിയർ, കേഡറ്റ്, ജൂനിയർ, സീനിയർ, അണ്ടർ 21 തുടങ്ങിയ കാറ്റഗറികളിലായി നൂറിൽപരം കുട്ടികൾ ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |