കോന്നി: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘടന രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്ഷേമശേഖർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. പി.ഗീത, സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ദീപകുമാർ, മോഹൻകുമാർ, കെ.എസ് സോമനാഥപിള്ള, കെ. ആർ.ഗോപിനാഥൻ, എം.സുലേഖ ബീവി, ഉമ്മൻ മത്തായി, ഇ.പി അയ്യപ്പൻ നായർ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ചെയർമാനായും ഉമ്മൻ മത്തായിയെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |