പത്തനംതിട്ട : കാർഷിക ഉൽപ്പാദന ഉപാധികൾ വിപണനം ചെയ്യുന്നവർക്കായി പത്തനംതിട്ട ആത്മ ഒരു വർഷം നീണ്ടുനിൽക്കുന്ന ഡിപ്ലോമ കോഴ്‌സ് സംഘടിപ്പിക്കുന്നു. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർക്കാർ അംഗീകൃത ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേഴ്‌സ് സർട്ടിഫിക്കറ്റ് നൽകും. നിലവിൽ കാർഷിക ഉൽപ്പാദന ഉപാധികൾ വിപണനം ചെയ്യുന്നതിന് ദേശി, തത്തുല്ല്യ കോഴ്‌സ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പ്രവേശനത്തിന് അനുബന്ധ രേഖകൾ സഹിതം അതാതു കൃഷി ഭവനുകളിൽ 30 നകം അപേക്ഷ സമർപ്പിക്കണം. പത്തനംതിട്ട തെള്ളിയൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് ക്ലാസ്. വിവരങ്ങൾക്ക്ഫോൺ: 04734 - 296180.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |