അടൂർ : പഴകുളം മേട്ടുമ്പുറം സ്വരാജ് ഗ്രന്ഥശാല പക്ഷികളുടെ പിതാവ് സലീം അലിയുടെ ജയന്തി ആഘോഷിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ തെങ്ങമം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാ സാഹിബ് അദ്ധ്യക്ഷത വഹിച്ചു. പക്ഷി നിരീക്ഷകൻ അൻവർ സാദത്ത് ക്ലാസെടുത്തു. ഗ്രന്ഥശാല സെക്രട്ടറി എസ് . അൻവർഷ, റസൂൽ നൂറു മഹൽ,ദീപു കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ബാലവേദി അംഗങ്ങളോടൊപ്പം ഗ്രന്ഥശാല ഭാരവാഹികൾ മേട്ടുംപുറം, കൈതക്കോട്ടുമല, കോശി കനി അയം എന്നീ പ്രദേശങ്ങൾ സന്ദർശിച്ച് പക്ഷി നിരീക്ഷണം നടത്തി റിപ്പോർട്ട് തയാറാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |