SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

കടമാൻകുന്ന് ക്ഷേത്രത്തിലെ കാട്ടാനയാക്രമണം: അടിയന്തര നടപടി

forest
കടമാൻകുന്ന് മഹാദേവർ ക്ഷേത്രത്തിലെ കാട്ടാനയാക്രമണം നടന്ന സ്ഥലത്ത് റാന്നി എം.എൽ.എ പഴകുളം മധുവിൻറെ നേതൃത്വത്തിൽ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നു

വടശ്ശേരിക്കര: ​ കടമാൻകുന്ന് മഹാദേവർ ക്ഷേത്രത്തിലെ കാട്ടാന ആക്രമണത്തിൽ വിഗ്രഹങ്ങൾക്കും ക്ഷേത്രത്തിനും നാശനഷ്ടം വരുത്തിയ സംഭവത്തിൽ ഭക്തരുടെ ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടികളുമായി വനം വകുപ്പും സർക്കാരും. സംഭവസ്ഥലം സന്ദർശിച്ച ശേഷം പഴകുളം മധു എം.എൽ.എയാണ് ഇക്കാര്യം അറിയിച്ചത്. ​കല്ലാറ്റിലൂടെ കടന്നുവന്നാണ് ആനയാണ് ക്ഷേത്രത്തിന് നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. ക്ഷേത്രത്തിന് തൊട്ടുചുറ്റും സംരക്ഷണ വേലി നിർമ്മിക്കുന്നതിന് ഡി.എഫ്.ഒ അരുൾ സെൽവൻ അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ പണി ആരംഭിക്കും. ഒളികല്ല് - എം.ആർ.എസ് പ്രദേശങ്ങളിലെ നിരന്തരമായ ആനശല്യം പരിഹരിക്കുന്നതിനായി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ എട്ടു കിലോമീറ്റർ ദൂരത്തിൽ ഫെൻസിംഗ് നിർമ്മിക്കുന്ന പദ്ധതിയുടെ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കടമാൻകുന്ന് കോട്ടയ്ക്കൽ ചിരപുരാതനമായ ഗുഹയും ഇവിടുത്തെ പാരമ്പര്യവും സംരക്ഷിക്കുന്നതിന് പുരാവസ്തു വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ. അറിയിച്ചു. ​ഡി.എഫ്.ഒ. അരുൾ സെൽവൻ, പഞ്ചായത്ത് പ്രസിഡന്റ് ഉഷ കേശവൻ, വാർഡ് മെമ്പർ മഞ്ജു ജയരാജ്, റേഞ്ച് ഓഫീസർ രഞ്ജിത്ത് ജി.എസ് , സതീഷ് പണിക്കർ, സിബി താഴത്തില്ലത്ത്, അനീഷ് തുരുത്തിക്കാടൻ , ഗോപകുമാർ വൃന്ദാവൻ , ദീലീപ് അരുവിയ്ക്കൽ , വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സന്ദർശന വേളയിൽ ഒപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL