വടകര: ഹരിയാനയിൽ നിന്നെത്തിയ വിദ്യാർത്ഥികൾ കോട്ടക്കൽ കുഞ്ഞാലിമരക്കാർ സ്മാരക മ്യൂസിയം സന്ദർശിച്ചു. സഹവാസ പരിപാടിയുടെ ഭാഗമായി വടകര തോടന്നൂർ വിദ്യാപ്രകാശ് പബ്ലിക് സ്കൂളിലെത്തിയ ഹരിയാനയിലെ വിദ്യാർത്ഥികളാണ് കുഞ്ഞാലിമരക്കാർ സ്മാരക മ്യൂസിയം സന്ദർശിച്ചത്. ഹരിയാനയിലെ മേവാത്ത് ആസ്പയർ ഗ്ലോബൽ സ്കൂൾ, ഫാൽക്കൺ ഇന്റർനാഷണൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് സംഘത്തിലുള്ളത്. രണ്ടാഴ്ചക്കാലം തോടന്നൂർ വിദ്യാപ്രകാശ് പബ്ലിക് സ്കൂളിൽ നടക്കുന്ന പഠന-പഠനാനുബന്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കാളികളാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |