SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

കാണാതായ തടി നഗരസഭ യാഡിലെന്ന പൊതുമരാമത്ത് വാദം പൊളിഞ്ഞു  തടി തിരികെ പ്രത്യക്ഷപ്പെട്ടു

തൊടുപുഴ: മങ്ങാട്ടുകവല- വെങ്ങല്ലൂർ നാലുവരിപ്പാത നവീകരണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരത്തടികൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ നഗരസഭയുടെ യാഡിലേക്ക് മാറ്റിയതാണെന്ന തൊടുപുഴ പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനിയറുടെ വാദം പൊളിഞ്ഞു. കഴിഞ്ഞദിവസം കാണാതായ തടികൾ ഇന്നലെ മുറിച്ചിട്ട സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥനായ രാജേഷ് ജി. നായരുടെ വാദം തെറ്റാണെന്ന് തെളിഞ്ഞത്. തങ്ങൾക്ക് മരം സൂക്ഷിക്കാൻ ഇത്തരമൊരു യാഡില്ലെന്നും ഇക്കാര്യത്തിനായി ആരും സമീപിച്ചിട്ടില്ലെന്നും നഗരസഭാ അധികൃതരും വ്യക്തമാക്കിയിരുന്നു. മുറിച്ചിട്ട മരങ്ങൾ മേഷണം പോയതല്ലെന്നും ഇക്കാര്യം തനിക്ക് ജീവനക്കാരനെ വിട്ട് നടത്തിയ അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടതാണെന്നുമായിരുന്നു അസി. എ.ഇയുടെ നിലപാട്. ഇതിനെ മരമായി കാണാനാവില്ലെന്നും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാതയോരത്ത് നിന്നിരുന്ന ശിഖരങ്ങൾ ഇറക്കിയ ചെറിയ തടുകളാണെന്ന വിചിത്രമായ ന്യായീകരണവും ഇദ്ദേഹം നടത്തിയിരുന്നു. കളവ് നടത്താനുള്ള തടി സ്ഥലത്തില്ലായിരുന്നെന്നും വിശദമായ കണക്കെടുക്കാൻ വീണ്ടും ആവശ്യപ്പെടുമെന്നും ഇദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇന്നലെ കുറച്ച് തടികൾ തിരിച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വടക്കുംമുറി ഭാഗത്ത് നിന്ന് മഹാഗണിയടക്കമുള്ള മരങ്ങൾ മുറിച്ചത്. ഞായറാഴ്ച പകൽ ഇവ കാണാതായെന്ന് വാർത്തയും പരന്നിരുന്നു. എന്നാൽ അവധി ദിവസമായതിനാൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. പതിനായിരങ്ങൾ വിലയുള്ള മരത്തടികൾ കാണാതായെന്ന് പ്രചാരണമുണ്ടായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് മെല്ലെപ്പോക്കാണെന്ന് നാട്ടുകാർക്കിടയിലും ആക്ഷേപമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL