ഇടുക്കി: ഉപ്പുതറ പരപ്പിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. പരപ്പിൽ മലയോര ഹൈവേയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് സ്ഥലത്തെ ബസ് സ്റ്റോപ്പിന് സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ആലടി സ്വദേശി നോയൽ തോമസ് (18), മേരികുളം സ്വദേശി സാനിഫ് സലീം (19) എന്നിവരാണ് മരിച്ചത്. സാനിഫ് സലീം നോയലിനെ കൂട്ടി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ഉടൻ സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഇവിടെയെത്തുംമുൻപ് ഇരുവരും മരിച്ചു.
ഇരുവരുടെയും മുകളിലേക്ക് ബൈക്ക് മറിഞ്ഞനിലയിലാണ് കണ്ടത്. അപകടസമയത്ത് ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും മുഖംമറയ്‌ക്കുന്ന വിധത്തിലുള്ളതായിരുന്നില്ല ഇത്. ഇരുവരുടെയും തലയ്‌ക്കാണ് പരിക്കേറ്റത്. ഇതാണ് മരണകാരണം.
Two young men were killed after their motorcycle lost control and crashed into a wall near a bus stop on the hill highway at Parappu, Upputhara. The accident occurred around 1 am yesterday.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |