SignIn
Kerala Kaumudi Online
Saturday, 20 June 2026 10.36 AM IST

സൗജന്യ യാത്ര തുടങ്ങാൻ ആദ്യ വനിത ഡ്രൈവർ

READ ENGLISH VERSION
ss

തിരുവനന്തപുരം: വനിതകൾക്ക് സൗജന്യ യാത്രാപദ്ധതി സർക്കാർ നടപ്പിലാക്കുമ്പോൾ ആദ്യ ബസിന്റെ നിയന്ത്രണം കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാഡ്രൈവർ വി.പി.ഷീലയ്ക്ക്. പെരുമ്പാവൂർ ഡിപ്പോയിലെ ജീവനക്കാരിയാണ് ഈ 53കാരി. ഇവർ, ഇന്ന് തമ്പാനൂർ ഡിപ്പോയിലെത്തും.കണ്ടക്ടറും വനിതയായിരിക്കും.

2013ൽ കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിലാണ് ജോലിയിൽ പ്രവേശിച്ചത്. സർക്കാർ സർവീസിൽ എത്തുന്നതിനുമുമ്പ് ഹെവി വാഹന പരിശീലകയായിരുന്നു. വിവിധ ‌ഡിപ്പോകളിലേക്ക് സ്ഥലം മാറ്റിയപ്പോഴും ഷീലയ്ക്ക് പരിഭവമുണ്ടായില്ല.

ആദ്യകാലത്ത് ഡ്രൈവർ സീറ്റിൽ ഒരു സ്ത്രീയെ കണ്ടപ്പോൾ ചിലർക്ക് അമ്പരപ്പ്. വനിതാഡ്രൈവറെ കണ്ട് പേടിച്ച് വണ്ടിയിൽ കയറാതെ മാറി നിന്നുവർപോലുംമുണ്ടെന്നും ഷീല പറഞ്ഞു.

യു.ഡി.എഫ് സർക്കാരിന് സൽപ്പേരാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രിയദർശിനി പദ്ധതിക്കാണ് നാളെ രാവിലെ 8.30ന് തുടക്കമാകുന്നത്. ഓർഡിനറി ബസിലാണ് സൗജന്യയാത്ര.

13 വ‍ർഷമായി ചീറിപ്പായുന്നു

13 വർഷമായി ഷീല കെ.എസ്.ആർ.ടി.സിയിലുണ്ട്. ഏതു ബസും ഓടിക്കും. സുഖകരമായ രീതിയിൽ ഓടിക്കാൻ കഴിയാത്ത ബസുകൾ ഷീല 'പുഷ്പം" പോലെ വളച്ചൊടിച്ചുകൊണ്ടു പോയപ്പോൾ പുരുഷ ഡ്രൈവർമാർക്കുപോലും ആശ്ചര്യം. സ്വിഫ്റ്റിലേക്ക് വനിതാഡ്രൈവർമാരെ പരിശീലിപ്പിക്കുന്നതും ഷീല തന്നെ. കോതമംഗലം തോട്ടപ്പടി സ്വദേശിയാണ്.

വനിതകൾ സൗജന്യമായി സന്തോഷത്തോടെ യാത്ര ചെയ്യുന്ന ആദ്യ ബസിന്റെ വളയം തിരിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ട്.

- വി.പി.ഷീല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ