
തിരുവനന്തപുരം; ഡോ. കെ.ജെ . റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സ്ഥലംമാറ്റിയതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സർക്കാർ അപ്പീലിൽ വ്യക്തമാക്കുന്നു. 2026 ഫെബ്രുവരിയിൽ കെ.ജെ.റീനയുടെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചു. എക്സ്റ്റൻഷൻ ഇല്ലാതെയാണ് കെ.ജെ. റീന ഡയറക്ടറായി തുടർന്നത്. എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി ചുമതലയിലേക്ക് റീനയെ മാറ്റിയത് പോസ്റ്റ് അപ്ഗ്രേഡ് ചെയ്ത ശേഷമാണെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം സ്റ്റേ ഉത്തരവുമായി ഇന്ന് ഡോ. റീന ആരോഗ്യവകുപ്പ് ആസ്ഥാനത്തെത്തിയിരുന്നു. എന്നാൽ നിലവിൽ ചുമതലയുള്ള ഡോ. മീനാക്ഷി ഡി.എച്ച്.എസിന്റെ കസേരയിൽ നിന്ന് മാറിയില്ല,. സർക്കാർ ഉത്തരവിറക്കിയാലേ മാറാനാകൂ എന്ന് വ്യക്തമാക്കി അവർ ജോലി തുടരുകയായിരുന്നു. റീനയും എതിർവശത്തെ കസേരയിൽ തുടർന്നു, ഓഫീസ് സമയം കഴിഞ്ഞാണ് റീന പുറത്തിറങ്ങിയത്.
തർക്കത്തെ തുടർന്ന് ഡി.എച്ച്.എസ് ഓഫീസിൽ നടക്കേണ്ട പകർച്ച വ്യാധി പ്രതിരോധ യോഗങ്ങൾ മുടങ്ങി. രോഗപ്രതിരോധത്തിന് ചുമതലയുള്ള ഹൈപവർ കമ്മിറ്റി ഇന്ന് ഡി.എച്ച്,എസ് ആസ്ഥാനത്ത് നടത്താനിരുന്ന യോഗവും മുടങ്ങിയവയിൽ പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |