SignIn
Kerala Kaumudi Online
Thursday, 04 June 2026 1.24 AM IST

'ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാക്കണം, നായകൻ മമ്മൂട്ടി'; ആഗ്രഹം വെളിപ്പെടുത്തി ചാണ്ടി ഉമ്മൻ

READ ENGLISH VERSION
chandy-oommen

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ. നടൻ നാദിർഷയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ചാണ്ടി ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമയുടെ പേര് ഉമ്മൻ ചാണ്ടി എന്ന് തന്നെയാവണമെന്നും ഉമ്മൻ ചാണ്ടിയായി മമ്മൂട്ടി അഭിനയിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'എനിക്കൊരു സിനിമയെടുക്കണമെന്ന ആഗ്രഹമുണ്ട്. എന്റെ പിതാവിന്റെ പേരിലുള്ള സിനിമ. അദ്ദേഹത്തിന്റെ ജീവിതയാത്ര ഉമ്മൻ ചാണ്ടി എന്ന പേരിൽ തന്നെ സിനിമയെടുക്കണം എന്നാണ് ആഗ്രഹം. അദ്ദേഹത്തിന്റെ വേഷം മമ്മൂട്ടി ചെയ്‌താൽ നന്നാവുമെന്ന് തോന്നുന്നു. പിതാവിന്റെ പേരിലുള്ള ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ കൂടിയാണ് അത്തരമൊരു ചിത്രത്തെക്കുറിച്ച് ആലോചിക്കുന്നത്. അദ്ദേഹത്തിന്റെ ലെഗസി ചരിത്രത്തിൽ രേഖപ്പെടുത്താൻ സിനിമയിലൂടെ സാധിക്കും ' - ചാണ്ടി ഉമ്മൻ പറഞ്ഞു.

സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ എന്ന ചോദ്യത്തിന് ആലോചിക്കാമെന്നും വേണമെങ്കിൽ വില്ലൻ റോളുകൾ ചെയ്യാമെന്നും അദ്ദേഹം പറ‌ഞ്ഞു. ആരെങ്കിലും വിളിച്ചാലല്ലേ അഭിനയിക്കാൻ പറ്റൂ എന്നും ചാണ്ടി പറഞ്ഞു. താൻ വിളിച്ചാൽ അഭിനയിക്കാൻ വരണമെന്നും അപ്പോൾ തിരക്കാണെന്ന് പറഞ്ഞ് മാറിക്കളയരുതെന്നും സംവിധായകൻ കൂടിയായ നാദിർഷ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വളരെ കൂളായി നിൽക്കുന്ന ചാണ്ടി ഉമ്മന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെക്കുറിച്ചും അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. താൻ എപ്പോഴും അങ്ങനെയാണെന്നാണ് ചാണ്ടി പറഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CHANDY OOMMEN, OOMMEN CHANDY, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA