SignIn
Kerala Kaumudi Online
Friday, 05 June 2026 6.29 AM IST

ഇടുക്കിയിൽ അഞ്ചുനില  കെട്ടിടം  ഇടിഞ്ഞുവീണു; ഒഴിവായത് വൻ ദുരന്തം

READ ENGLISH VERSION
building

ഇടുക്കി: പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം ഇടിഞ്ഞുവീണു. പാമ്പനാർ സ്വദേശി ആഗ്നലിന്റെ കെട്ടിടമാണിത്. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഇത് വലിയ ദുരന്തം ഒഴിവാക്കി. നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ദേശീയപാതയ്ക്ക് സമീപത്തുള്ള കെട്ടിടം ഒരു വർഷമായി നിർമാണത്തിലിരിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BULIDING, COLLAPSES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA