
തലശ്ശേരി: കേരള സാങ്കേതിക സർവകലാശാല (കെടിയു) മൂല്യനിർണയ ക്യാമ്പിൽ നിന്നും ഉത്തരകടലാസ് മോഷണം പോയി. ജൂൺ 11നാണ് സംഭവം. തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നടന്ന മൂല്യനിർണയ ക്യാമ്പിലാണ് സംഭവമുണ്ടായത്. മൂല്യനിർണയം നടത്തുകയായിരുന്ന അദ്ധ്യാപിക പി നിഷ ഇതുസംബന്ധിച്ച് തലശ്ശേരി പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
കെടിയു രണ്ടാംവർഷ ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ 'പവർ ഇലക്‌ട്രോണിക്‌സ് ഡ്രൈവ്' വിഷയത്തിലെ ഉത്തരകടലാസാണ് കാണാതെപോയത്. മൂല്യനിർണയത്തിനിടെ അദ്ധ്യാപകർ ഉച്ചഭക്ഷണത്തിന് പുറത്ത് പോയ സമയത്താണ് സംഭവം. ഉച്ചയ്‌ക്ക് 1:30നും 2.15നുമിടയിലാണിത്. തിരികെയെത്തിയപ്പോൾ ഒരു വിദ്യാർത്ഥിയുടെ മാത്രം ഉത്തരക്കടലാസ് കാണാനില്ലെന്ന് മനസിലായി. യൂണിവേഴ്‌സിറ്റി ചട്ടപ്രകാരം മൂല്യനിർണയത്തിന് അനുവദിച്ച മുറിയിലിരുന്നാണ് പരിശോധിക്കേണ്ടത്.എന്നാൽ കാണാതായ ഉത്തരകടലാസ് തൊട്ടടുത്ത മുറിയിൽ നിന്നാണ് മൂല്യനിർണയം നടത്തിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |