
തൃശൂർ: നഗരത്തിലെ റോഡിലെ കുഴികൾ അടയ്ക്കാൻ കോടികൾ ചെലവിട്ട് കോർപ്പറേഷൻ വാങ്ങിയ പോട്ട് ഹോൾ മെഷീൻ മാസങ്ങളായി ഉപയോഗിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ മെഷീനിൽ റീത്ത് വച്ചു. വർദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെ പ്രധാനകാരണം കുഴികളിൽ വീണിട്ടാണെന്ന് ബി.ജെ.പി ആരോപിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി കട്ടപ്പുറത്തിരിക്കുന്ന പോട്ട് ഹോൾ മെഷീൻ വണ്ടി എത്രയും വേഗം നിരത്തിലിറക്കി റോഡിലെ കുഴികൾ അടച്ച് ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ രഘുനാഥ് സി.മേനോൻ ആവശ്യപ്പെട്ടു. രഘുനാഥ് സി.മേനോൻ ഉദ്ഘാടനം ചെയ്തു. സമരത്തിന് കൗൺസിലർമാരായ കൃഷ്ണ മോഹൻ, വിൻഷി അരുൺകുമാർ, പൂർണിമ സുരേഷ്,വിനോദ് കൃഷ്ണ, മുംതാസ് ചിഞ്ചു, പത്മിനി ഷാജി, അഡ്വ.രേഷ്മ. എം.മേനോൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |