SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകും

photo-

കേരള കലാമണ്ഡലം 96-ാമത് വാർഷിക സമ്മേളനം

ചെറുതുരുത്തി: ഗുരുകുല വിദ്യാഭ്യാസത്തിന്റെ മാതൃകയും ആധുനിക പാരമ്പര്യവും സമന്വയിപ്പിക്കുന്ന കലാവിദ്യാഭ്യാസ സ്ഥാപനമായാണ് മഹാകവി വള്ളത്തോൾ കേരള കലാമണ്ഡലത്തെ വിഭാവനം ചെയ്തതെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്. കലാമണ്ഡലത്തിന്റെ തുടർപ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഉറപ്പുനൽകി.

ടൂറിസം വകുപ്പുമായി സഹകരിച്ച് കലാമണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന 'ഡേ വിത്ത് ദ മാസ്റ്റേഴ്സ്' പോലുള്ള പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകും. കലാമണ്ഡലത്തിന്റെ പ്രശ്നങ്ങൾ ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് മുൻഗണനാക്രമത്തിൽ പരിഹരിക്കും. പഠന-ഗവേഷണ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കി അക്കാഡമിക രംഗത്ത് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടാൻ കലാമണ്ഡലത്തിന് സാധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരള കലാമണ്ഡലത്തിന്റെ 96-ാമത് വാർഷിക സമ്മേളനം കൂത്തമ്പലത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. വൈസ് ചാൻസലർ ഡോ.ബി.അനന്തകൃഷ്ണൻ അദ്ധ്യക്ഷനായി. ആലത്തൂർ എം.പി. കെ.രാധാകൃഷ്ണൻ മുഖ്യാതിഥിയായി. റിട്ട.ജസ്റ്റിസ് കെ. സുകുമാരൻ പ്രഭാഷണം നടത്തി. വിവിധ അവാർഡ് ജേതാക്കളെ ആദരിക്കുകയും എൻഡോവ്മെന്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

വാർഷികാഘോഷങ്ങളുടെ സമാപനദിനത്തിലെ പരിപാടികൾ രാവിലെ വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചനയോടെയാണ് ആരംഭിച്ചത്. നിളാ ക്യാമ്പസിൽ നടന്ന വള്ളത്തോൾ അനുസ്മരണവും കാവ്യാർച്ചനയും കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. 'വള്ളത്തോൾ കൃതികളുടെ സമകാലിക വായന' എന്ന വിഷയത്തിൽ ഡോ.മ്യൂസ് മേരി ജോർജ് പ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL