
അത്താണി: തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ഇന്ന് മുതൽ ആധാർ അധിഷ്ഠിത ഡിജിറ്റൽ രോഗി രജിസ്ട്രേഷൻ. കിടത്തി ചികിത്സയ്ക്കെത്തുന്ന രോഗികൾ ആധാർ കാർഡും ലിങ്ക് ചെയ്ത മൊബൈൽ നമ്പറും ഉപയോഗിച്ച് സൃഷ്ടിക്കുന്ന ആയുഷ് മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് (ആഭ),അല്ലെങ്കിൽ യൂണിക് ഹെൽത്ത് ഐഡന്റിഫിക്കേഷൻ (യു.എച്ച്.ഐ.ഡി) മുഖേന രജിസ്റ്റർ ചെയ്യണം.സ്പെഷ്യാലിറ്റി ഡോക്ടർമാരെ റഫറൽ ലെറ്ററുമായി കാണാനെത്തുന്നവർക്കും ബാധകമാണ്. എന്നാൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ഇത് ബാധകമല്ല. ചികിത്സാ വിവരങ്ങൾ ദീർഘകാലത്തേക്ക് ഡിജിറ്റലായി സൂക്ഷിക്കാനും തുടർചികിത്സ സുഗമമാക്കാനും കഴിയും.അഡ്മിഷനായി എത്തുന്ന എല്ലാ രോഗികളും,ആധാർ കാർഡും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണും നിർബന്ധമായും കൈവശം വെക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |