
പുത്തൻപീടിക: സെന്റ്. ആന്റണീസ് പള്ളി പുത്തൻപീടിക കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശ്വാസ പരിശീലക അദ്ധ്യാപകദിനാചരണം നടത്തി. ഇടവകയിലെ വിശ്വാസ പരിശീലനത്തിന് നേതൃത്വം നൽകുന്ന വികാരി, അസി.വികാരി എന്നിവരെയും ഇടവകയിലെ വിശ്വാസ പരിശീലകരായ എല്ലാ അദ്ധ്യാപകരെയും ചടങ്ങിൽ അനുമോദിച്ച് മൊമന്റോ നൽകി. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ആന്റോ തൊറയൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. റാഫേൽ മുത്തുപ്പീടിക, വിശ്വാസ പരിശീലക അദ്ധ്യാപക ദിനാചരണം ഉദ്ഘാടനം ചെയ്തു. അസി. ഡയറക്ടർ ഫാ. ബിബിൻ പടന്നമാക്കൽ, വിശ്വാസ പരിശീലന പ്രധാന അദ്ധ്യാപകൻ സ്റ്റാർലിൻ ഷിന്റോ, കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളായ പോൾ.പി.എ, ഡോ.ജോജി മാളിയേക്കൽ,ഷാലി ഫ്രാൻസിസ്, എ.സി. ജോസഫ്, കെ.എ. വർഗ്ഗീസ്, ജെസ്സി വർഗീസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |