SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

ജില്ലാ തല അവലോകന യോഗം

f

തൃശൂർ: കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പുതിയ പദ്ധതികൾക്ക് പകരം നിലവിലുള്ള സംവിധാനങ്ങളും വകുപ്പുകളും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം കെ.കെ. ഷാജു പറഞ്ഞു. ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ റിസോഴ്‌സ് പൂളിംഗും നീഡ്‌സ് അസസ്‌മെന്റും നടത്തി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ജലജമോൾ ടി.സി., ഡെപ്യൂട്ടി കളക്ടർ ജയന്തി സി.ആർ., ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം കെ.എം. ഡോ. വിനീത , സി.ഡബ്ല്യു.സി. അംഗം ആർ.കെ. ആശ , ജില്ലാ ശിശു സംരക്ഷണ ഓഫീസർ ആർ.സൗമ്യ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL