
തൃശൂർ: പ്രമേഹ മുറിവുകൾ മുതൽ സങ്കീർണമായ പരിക്കുകൾ വരെ സുഖപ്പെടുത്തുന്ന ഹൈപ്പർബാറിക് ഓക്‌സിജൻ ചികിത്സയിലെ നൂതന വിദ്യകൾ ചർച്ച ചെയ്യുന്ന ദേശീയ ഹൈപ്പർബാറിക് മെഡിസിൻ സമ്മേളനമായ എച്ച്.ബി.ഒ കോൺ 11, 12 തിയതികളിൽ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. ജൂബിലിയിലെ ഹൈപ്പർബാറിക് ഓക്‌സിജൻ ചികിത്സയുടെ ക്രിസ്റ്റൽ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി ആൻഡ് ബേൺസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണിത്. ജൂബിലിയിൽ ഓക്‌സിജൻ തെറാപ്പിയിലൂടെ 12,000ത്തിലേറെ രോഗികളാണ് അതിവേഗ രോഗമുക്തരായതെന്ന് പ്ലാസ്റ്റിക് സർജറി ആൻഡ് ബേൺസ് വിഭാഗം മേധാവി ഡോ.കെ.എം.പ്രദ്യോത് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജൂബിലി അസി.ഡയറക്ടർ ഫാ.ടെറിൻ മുള്ളക്കര, ഡോ.നവീൻ ഐസക് ജോൺ, ഡോ.സെബാസ്റ്റ്യൻ.എസ്.വലിയവീടൻ, ഡോ.എ.അനുരാജ് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |