SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

നിർമ്മിതബുദ്ധി അദ്ധ്യാപനത്തിന് പകരമാവില്ല

f

തൃശൂർ : നിർമ്മിതബുദ്ധി അദ്ധ്യാപനത്തിന് പകരമാവില്ലെന്നും പഠനം രസകരമാക്കുന്നതിനുള്ള സഹായമായി അത് ഉപയോഗപ്പെടുത്തണമെന്നും ഭാഷാ ഗവേഷകനായ ഡോ. സെബാസ്റ്റ്യൻ ജോസഫ്. തൃശൂർ ഡയറ്റിൽ ദ്വിവത്സര ഡി.എൽ.എഡ് പരിശീലനം പൂർത്തിയാക്കിയ അദ്ധ്യാപക വിദ്യാർത്ഥികളുടെ ബിരുദ സമർപ്പണ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡയറ്റ് പ്രിൻസിപ്പൽ ഡോ.ഡി. ശ്രീജ അദ്ധ്യക്ഷയായി. തൃശൂർ ഡി.ഇ.ഒ കെ.എ.എസ്. അജിത്ത് ജോൺ, അദ്ധ്യാപകരായ എം.ആർ. സനോജ് , ഡോ. ശ്രീകല. എം, മുഹമ്മദ് റാഫി, സി. അനിത, എ.കെ. രേണുക, ഡോ. എം.സി. അനിലകുമാരി, പി.ടി.എ പ്രസിഡന്റ് ധന്യ രാമചന്ദ്രൻ, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ദുവ രാമചന്ദ്രൻ, സി. അനന്യ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL