SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

പഞ്ചായത്ത് അസോ.രാഷ്ട്രീയ സംഘടനയല്ല

d

പേരാമംഗലം: കൈപ്പറമ്പ് പഞ്ചായത്തിന്റെ കേരളോത്സവ വേദി ഉദ്ഘാടനത്തെ ചൊല്ലിയുള്ള സംഘർഷത്തിൽ മറുപടിയുമായി കോൺഗ്രസ് നേതാവും അടാട്ട് പഞ്ചായത്ത് അംഗവുമായ അനിൽ അക്കര. തൊട്ടടുത്ത പഞ്ചായത്ത് മെമ്പറായ അനിൽ അക്കരയെ കൈപ്പറമ്പ് പഞ്ചായത്തിലെ പരിപാടി ഉദ്ഘാടകനാക്കിയതായിരുന്നു സി.പി.എം നേതാക്കളുടെ അതൃപ്തിക്ക് കാരണമെന്ന് അനിൽ അക്കര പറഞ്ഞു. ഏത് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എന്നായിരുന്നു സി.പി.എം ചോദ്യം.
കെ.ജി.പി.എ എന്നത് ഒരു രാഷ്ട്രീയ പാർട്ടിയുടെ സംഘടനയല്ലെന്നും ഗ്രാമപഞ്ചായത്തുകളുടെ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ഗ്രാമപഞ്ചായത്തുകൾക്ക് കൂട്ടായ ശബ്ദം നൽകുന്നതിനുമുള്ള അസോസിയേഷൻ ആണെന്നും സമൂഹമാദ്ധ്യമത്തിൽ പറഞ്ഞു. ഇത് കൈപ്പറമ്പിലെ സി.പി.എം പ്രവർത്തകർക്ക് വേണ്ടി മാത്രം തയ്യാറാക്കിയതാണെന്ന് പറഞ്ഞാണ് കെ.ജി.പി.എയുടെ പ്രധാന പ്രവർത്തനങ്ങൾ അനിൽ വിശദീകരിച്ചിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL