SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

മുഖം മിനുക്കാൻ പൊയ്യ അഡാക്ക് ഫാം

mala-poyya-ministers

മാള: പൊയ്യ അഡാക്ക് ഫാമിനെ അക്വാ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുൾ ഗഫൂർ. മന്ത്രി ഒ.ജെ.ജനീഷിനൊപ്പം ഫാം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശിക ജനങ്ങളെ കൂടി പങ്കാളികളാക്കിക്കൊണ്ടുള്ള പദ്ധതിക്കായിരിക്കും മുൻഗണന. നിലവിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഫാമിനെ സ്വയംപര്യാപ്തമാക്കി ലാഭകരമാക്കുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് അക്വാ ടൂറിസം നടപ്പാക്കുന്നത്. 120 ഏക്കറോളം വരുന്ന ഫാമിന്റെ നവീകരണം പ്രദേശത്തെ സാധാരണക്കാരായ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് അവസരങ്ങളും വരുമാനവും ഉറപ്പാക്കാൻ സാധിക്കുമെന്നും ജനീഷ് പറഞ്ഞു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ ജോസ്, അഡാക്ക് മാനേജിംഗ് ഡയറക്ടർ സ്മിത ആർ.നായർ, ജോയിന്റ് എക്‌സിക്യൂട്ടിവ് ഡയറക്ടർ സജി എം.രാജേഷ്, ഫിഷറീസ് എറണാകുളം മദ്ധ്യമേഖല ജോയിന്റ് ഡയറക്ടർ സുഗന്ധകുമാരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.രാജേഷ്, ഫാം മാനേജർ പി.വി.പ്രീത, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL