
തൃശൂർ: ചാർജ് വർദ്ധനവ് ഉൾപ്പെടെ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഓട്ടോ ടാക്സി സംയുക്ത പണിമുടക്കിൽ നിന്ന് ബി.എം.എസ് പിന്മാറി. സി.ഐ.ടി.യുവും പി.ഡി.പി ട്രേഡ് യൂണിയനുമായുള്ള കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ബി.എം.എസ് അറിയിച്ചു. 12ന് ബി.എം.എസ് ഒറ്റയ്ക്ക് പണിമുടക്കും. തൊഴിലാളികളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ മുൻ സർക്കാരിനും നിലവിലെ സർക്കാരിനും നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് പണിമുടക്ക്. ജില്ലയിൽ തൃശൂർ, ചാലക്കുടി, ഗുരുവായൂർ, കൊടുങ്ങല്ലൂർ ആർ.ടി.ഒ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തും. ബി.എം.എസ് ജില്ലാ സെക്രട്ടറി ഇ.ജി. പ്രദീപ് ഉദ്ഘാടനം ചെയ്തു. എ.സി.കൃഷ്ണൻ അദ്ധ്യക്ഷനായി. ബിജു കാവിലക്കാട്, സി.ആർ.ജിനു, കെ.എ.മാത്യൂസ്, പി.ബി.പ്രമോദ്, രജിത പി. രാജഗോപാൽ, പ്രവീൺ കുറുക്കഞ്ചേരി, കെ.എ. ജയതിലകൻ, പി.സി. സുധീർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |